മാസപ്പടി കേസ്; വീണയും സിഎംആര്‍എലും തമ്മിലുള്ള ഇടപാടുകളുടെ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറാന്‍ കോടതി ഉത്തരവ്

 



കൊച്ചി: മാസപ്പടി കേസിലെ രേഖകൾ എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ അനുബന്ധ ഇഡിയ്ക്ക് കൈമാറും. വീണയും സിഎംആര്‍എലും തമ്മിലുള്ള ഇടപാടുകളുടെ രേഖകൾ ഇഡി നൽകണമെന്ന് എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ അനുബന്ധ പ്രത്യേക കോടതി വിധിച്ചു. കേസിലെ 134 രേഖകളും കൈമാറാനാണ് പിഎംഎല്‍എ കോടതി ഉത്തരവിട്ടു. സിഎംആര്‍എലിന്‍റെ എതിര്‍പ്പ് തള്ളിയാണ് കോടതി വിധി. രേഖകൾ 10 ദിവസത്തിനകം കോടതിയിൽ ഹാജരാക്കാനാണ് നിർദ്ദേശം. എസ്എഫ്ഐഒ ആണ് രേഖകൾ ഹാജരാക്കേണ്ടത്. കോടതി വഴി രേഖകൾ ഇഡി ക്ക് കൈമാറും.

മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ തൈക്കണ്ടിക്കെതിരായി എസ് എഫ് ഐ ഒ കണ്ടെത്തിയ തെളിവുകൾ ആവശ്യപ്പെട്ടുള്ള എൻഫോഴ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ അപേക്ഷയാണ് കോടതി പരിഗണിക്കുന്നത്. സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകൾ നൽകുന്ന കാര്യത്തിൽ എസ് എഫ് ഐ ഒ നിലപാട് നേരത്തെ പി എം എൽ എ കോടതി ചോദിച്ചിരുന്നു. എസ് എഫ് ഐ ഒ കസ്റ്റഡിയിലെടുത്ത 134 രേഖകൾ വേണമെന്നാണ് ഇ ഡിയുടെ ആവശ്യം. കരിമണൽ കമ്പനിയുമായി വീണയും എക്സാലോജിക്കുമുണ്ടാക്കിയ കരാർ പകർപ്പും, വീണയുമായി നടത്തിയ സാമ്പത്തിക ഇടപാട് രേഖകളും ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. വീണയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിന് മുമ്പ് പരമാവധി തെളിവുകൾ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി എന്നാണ് സൂചന.

Post a Comment

0 Comments