നേവിയിൽ അഗ്നിവീർ (അപ്രന്റിസ്) അവസരം

 



ഇന്ത്യൻ നേവിയിൽ 01/2027, 02/2027 ബാച്ചുകളിലേക്കുള്ള അഗ്നിവീർ (അപ്രന്റിസ്) തെരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമക്കാർക്കാണ് അവസരം. നാല് വർഷമാണ് സർവീസ്. അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം. രണ്ട് ബാച്ചുകളിലേക്കുള്ള അപേക്ഷകരും 2026 ഓഗസ്റ്റിൽ നടക്കുന്ന ആദ്യഘട്ട പരീക്ഷയായ (ഐഎൻഇടി-2026) എഴുതണം. 01/2027 ബാച്ചിന്റെ പരിശീലനം 2026 ഡിസംബറിലും 02/2027 ബാച്ചിന്റെ പരിശീലനം 2027 മേയിലും ചിൽക്കയിൽ ആരംഭിക്കും.

യോഗ്യത: കുറഞ്ഞത് 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് പരീക്ഷ പാസായിരിക്കണം. കൂടാതെ ഐഎസിടിഇ അംഗീകൃത പോളി ടെക്നിക്കിൽ നിന്നും താഴെ പറയുന്ന വിഷയങ്ങളിലൊന്നിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെ ഡിപ്ലോമ നേടിയിരിക്കണം.

വിഷയങ്ങൾ: മറൈൻ എൻജിനീയറിങ് ആൻഡ് സിസ്റ്റംസ്, മെക്കാനിക്കൽ, പ്രൊഡക്ഷൻ/ ഓട്ടോമൊബൈൽ, റഫ്രിജറേഷൻ ആൻഡ് എസി, റിപ്പയർ ആൻഡ് മെയിന്റനൻസ്, പവർ പ്ലാന്റ് എൻജിനീയറിങ്, ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ, മെയിന്റനൻസ് മെഷീൻ, മാനുഫാക്ചറിങ് ടെക്നോളജി, മെക്കാട്രോണിക്സ്, മെറ്റലർജി, ഇൻസ്ട്രുമെന്റേഷൻ, ഇൻസ്ട്രുമെന്റേഷൻ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനീയറിങ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനീയറിങ്

പ്രായം: 01/2027 ബാച്ചിലേക്ക് അപേക്ഷിക്കുന്നവർ 2004 ഡിസംബർ ഒന്നിനും 2009 മേയ് 31-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ). 02/2027 ബാച്ചിലേക്ക് അപേക്ഷിക്കുന്നവർ 2005 മേയ് ഒന്നിനും 2009 ഒക്ടോബർ 31-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).

അപേക്ഷകർ അവിവാഹിതരായിരിക്കണം. നാല് വർഷത്തെ സർവീസിനിടയിലും വിവാഹം അനുവദിക്കില്ല.

ശമ്പളം/ സേവാനിധി പാക്കേജ്: നാല് വർഷത്തെ സർവീസിൽ ഒന്നാംവർഷം 30,000 രൂപ, രണ്ടാംവർഷം 33,000 രൂപ, മൂന്നാംവർഷം 36,500 രൂപ, നാലാംവർഷം 40,000 രൂപ എന്നിങ്ങനെയാണ് പ്രതിമാസം അനുവദിച്ചിട്ടുള്ളത്. ഇതിൽ ഓരോ മാസവും 30 ശതമാനം തുക അഗ്നിവീർ കോർപ്പസ് ഫണ്ടിലേക്ക് നീക്കിവെച്ച് ബാക്കിയുള്ള തുകയാണ് നൽകുക. നീക്കിവെക്കുന്നതിന് തുല്യമായ തുക സർക്കാരും പാക്കേജിലേക്ക് നിക്ഷേപിക്കും. സർവീസ് കാലാവധി കഴിയുമ്പോൾ രണ്ട് വിഹിതവുംചേർത്ത് 10.04 ലക്ഷം രൂപ തിരികെ നൽകും. കൂടാതെ 48 ലക്ഷം രൂപയുടേതാണ് നോൺ കോൺട്രിബ്യൂട്ടറി ലൈഫ് ഇൻഷുറൻസ് കവറേജിനും അർഹതയുണ്ടായിരിക്കും.

തെരഞ്ഞെടുപ്പ്: രണ്ട് ബാച്ചിലേക്കുള്ള അപേക്ഷകരും ആദ്യഘട്ടത്തിൽ ഐഎൻഇടി-2/2026 പരീക്ഷ എഴുതണം. 2026 ആഗസ്റ്റിലായിരിക്കും പരീക്ഷ. ആഗസ്റ്റ് അവസാനമോ സെപ്റ്റംബറിലോ ഫലം പ്രസിദ്ധീകരിക്കും. രണ്ടാംഘട്ടം ഓരോ ബാച്ചിനും വെവ്വേറെയാണ് നടത്തുക. ശാരീരികക്ഷമതാ പരീക്ഷ, എഴുത്തുപരീക്ഷ, മെഡിക്കൽ പരിശോധന എന്നിവ ഉൾപ്പെടുന്നതാണ് രണ്ടാംഘട്ടം. തെരഞ്ഞെടുപ്പിന്റെ സമയക്രമം ഇതോടൊപ്പമുള്ള പട്ടികയിൽ ചേർത്തിട്ടുണ്ട്.

പരീക്ഷാഫീസ്: 550 രൂപയും 18 ശതമാനം ജിഎസ്ടിയും. ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.

അപേക്ഷ: ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഒന്നിലധികം അപേക്ഷ അയയ്ക്കാൻ പാടില്ല. അപേക്ഷയോടൊപ്പം പാസ്പോർട്ട് സൈസ് ഫോട്ടോ, ലൈവ് ഫോട്ടോ എന്നിവ അപ്‌ലോഡ് ചെയ്യണം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://joinindiannavy.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 29 (വൈകിട്ട് 5 വരെ).


WEBSITE: https://joinindiannavy.gov.in

Post a Comment

0 Comments