ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ച് മെഡിക്കൽ കോളജ് പൊലീസ്

 



കോഴിക്കോട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസിന്റെ നേതൃത്വത്തിൽ റൺ എഗൈൻസ്റ്റ് ഡ്രഗ്‌സ് കൂട്ടയോട്ടം സംഘടിപ്പിച്ചു. സേവിയോ ഹൈസ്‌ക്കൂൾ, മെഡിക്കൽ കോളജ് ക്യാമ്പസ് സ്‌കൂൾ എസ്പിസി യൂനിറ്റുകളുടെ സഹകരണത്തോടെയാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്.

സേവിയോ സ്‌കൂളിൽ നടന്ന ചടങ്ങിൽ കെ.ജയന്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളജ് ഇൻസ്‌പെക്ടർ യു.പി വിപിൻ അധ്യക്ഷത വഹിച്ചു. സേവിയോ, മെഡിക്കൽ കോളജ് ക്യാമ്പസുകളിലെ എസ്പിസി, ജെആർസി, എൻഎസ്എസ്, എൻസിസി പ്രവർത്തകരും മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ 300 ഓളം ആളുകൾ കൂട്ടയോട്ടത്തിൽ പങ്കെടുത്തു.

Post a Comment

0 Comments