ന്യൂഡൽഹി: വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതിനെ കുറിച്ചോ, നികുതി നിശ്ചയിക്കുന്നതിനെക്കുറിച്ചോ എൽഡിഎഫ് സർക്കാർ ചർച്ച ചെയ്തിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.
എന്താണ് വീര്യം കുറഞ്ഞ മദ്യം എന്ന് കൃത്യമായി നിർവചിക്കണം എന്ന് പറഞ്ഞാണ് ഫയൽ താഴേക്ക് വിട്ടത്. വീര്യം കുറഞ്ഞ മദ്യം ഉൽപാദിപ്പിക്കണം എന്ന് തന്നെയാണ് എൽഡിഎഫ് നിലപാട്. മദ്യ കമ്പനിയമായുള്ള യുഡിഎഫിന്റെ ഡീൽ മൂടിവെയ്ക്കാനാണ് എൽഡിഎഫിനെതിരെ കള്ള പ്രചാരണം നടത്തുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
നിലവിലെ നികുതിയിൽ വലിയ ഇളവ് നൽകുകയാണ് സതീശൻ. 600 കോടിയോളം സംസ്ഥാനത്തിന് നഷ്ടമുണ്ടാകും. ഫയൽ വളരെ വേഗം നീങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

0 Comments