ഏലപ്പീടിക :ഏലപ്പീടിക അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ പി.എൻ.പണിക്കർ അനുസ്മരണവും, വായനാപക്ഷാചരണവും ഉൽഘാടനം ചെയ്തു.വായനശാല പ്രസിഡണ്ട് ജോബ് ഒ.എ.യുടെ അദ്ധ്യക്ഷതയിൽ ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.എ. ബഷീർ പരിപാടി ഉൽഘാടനം ചെയ്തു. വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി ഉപന്യാസരചന, പദ മൽസരം, മലയാള സാഹിത്യ ക്വിസ് മത്സരം, പ്രസംഗം മൽസരം എന്നിവയും, ജൂലൈ ഏഴിന് ഐ.വി.ദാസ് അനുസ്മരണവും നടത്തുമെന്ന് വായനശാല സെക്രട്ടറി ജിമ്മി അബ്രാഹം പറഞ്ഞു., സജി. പി.കെ, ഷിജു. ഇ.കെ,സനോജ് ലാസർ, മല്ലിക പൗലോസ് എന്നിവർ സംസാരിച്ചു.

0 Comments