കൽപ്പറ്റ: ആയിരക്കണക്കിന് തൊഴിലാളികൾ മരവ്യവസായ മേഖലയെ ആശ്രയിച്ച് തൊഴിലെടുത്ത് കുടുംബ ജീവിതം കഴിയുന്നുണ്ടെന്നും വിവിധങ്ങളായ കാരണങ്ങളാൽ ഈ മേഖല തകർച്ചയിലാണെന്നും പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നും കേരള സ്റ്റേറ്റ് ടിംബർ മർച്ചന്റ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. .എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയംനേടിയ സംഘടനയിലെ അംഗങ്ങളുടെ കുട്ടികളെ മൊമെന്റോ നൽകി അനുമോദിച്ചു. പുതിയ അംഗങ്ങൾക്ക് മെമ്പർഷിപ്പ് വിതരണവും, ആദരിക്കൽ ചടങ്ങും നടത്തി ജില്ലാ ജനറൽ സെക്രട്ടരി കെ സി കെ തങ്ങൾ യോഗം ഉദ്ഘാടനം ചെയ്തു. കെ എം കുഞ്ഞാലി അദ്ധ്യക്ഷത വഹിച്ചു. സി ആർ ദിനേശ്, കെ എം അബ്ബാസ്, കെ എ ടോമി, പിഎസ് ബിജു, സി കെ ഷിബു , കെ.ആലി, മുനീർ, സി കെ സലിം, സി ആർ ബാബു, മുഹമ്മദലി, തുടങ്ങിയവർ സംസാരിച്ചു.

0 Comments