'എണ്ണക്കമ്പനികൾ ജനങ്ങളെ കൊള്ളയടിക്കുന്നു'; ഇന്ധനവില കുറയ്ക്കാത്തതിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡൊണാൾഡ് ട്രംപ്




 വാഷിംഗ്ടൺ: അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില കുത്തനെ ഇടിഞ്ഞിട്ടും ആഭ്യന്തര വിപണിയിൽ ഇന്ധനവില കുറയ്ക്കാൻ തയ്യാറാകാത്ത വൻകിട എണ്ണക്കമ്പനികൾക്കെതിരെ കടുത്ത നടപടിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എണ്ണക്കമ്പനികൾ ഉപഭോക്താക്കളെ ക്രൂരമായി കൊള്ളയടിക്കുകയാണെന്നും ഇതിനെക്കുറിച്ച് അടിയന്തിരമായി അന്വേഷിക്കാൻ യുഎസ് നീതിന്യായ വകുപ്പിന് നിർദ്ദേശം നൽകിയതായും ട്രംപ് വ്യക്തമാക്കി.

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെയാണ്' ട്രംപ് എണ്ണക്കമ്പനികൾക്കെതിരെ പരസ്യമായി രംഗത്തെത്തിയത്. അമേരിക്കയും ഇറാനും തമ്മിൽ ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള സമാധാന കരാറിൽ ഒപ്പുവെച്ചതിനെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കാര്യമായി കുറഞ്ഞിരുന്നു. എന്നാൽ, ഈ ആനുകൂല്യം ജനങ്ങളിലേക്ക് എത്തിക്കാൻ ഇന്ധനകമ്പനികൾ തയ്യാറായില്ല എന്നതാണ് ട്രംപിനെ രോഷാകുലനക്കിയത്.

ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റ്- "വൻകിട എണ്ണക്കമ്പനികൾ അവർക്ക് കുറഞ്ഞ വിലയ്ക്ക് എണ്ണ ലഭിച്ചിട്ടും പെട്രോൾ പമ്പുകളിൽ വില കുറയ്ക്കാൻ തയ്യാറാകുന്നില്ല. അസംസ്‌കൃത എണ്ണവില പാറക്കല്ല് താഴേക്ക് പതിക്കുന്നത് പോലെയാണ് ഇടിയുന്നത്. ഉപഭോക്താക്കൾ ഇവിടെ ചൂഷണം ചെയ്യപ്പെടുകയാണ്. ഇതിനെക്കുറിച്ച് ഉടനടി അന്വേഷണം ആരംഭിക്കാൻ ഞാൻ ഡിഒജെയ്ക്ക് (DOJ) നിർദ്ദേശം നൽകിയിട്ടുണ്ട്.

Post a Comment

0 Comments