കണിച്ചാർ : കണിച്ചാർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വൈദ്യുതി - പാർലിമെന്ററികാര്യ - പരിസ്ഥിതി വകുപ്പ് മന്ത്രി സണ്ണി ജോസഫിന് സ്വീകരണവും പഞ്ചായത്ത് പരിധിയിൽ വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവർക്ക് ആദരവും സംഘടിപ്പിച്ചു.
എസ് എസ് എൽ സി, പ്ലസ് ടു വാർഷിക പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും മറ്റ് വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ പ്രതിഭകൾക്കുമാണ് 'എക്സലൻഷ്യ 2026 ' അവാർഡ് വിതരണം നടത്തിയത്.
പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിന് പഞ്ചായത്ത് പ്രസിഡന്റ് ഡോ. ട്രീസ പോൾ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് കൊട്ടിയൂർ ഡിവിഷൻ മെമ്പർ ജെയ്സൺ കാരക്കാട്ട്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചാക്കോ തൈക്കുന്നേൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിനോയ് ജോർജ്, കൊളക്കാട് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. അതുൽ, കൃഷി ഓഫീസർ അരുൺ ജോസ്, പഞ്ചായത്ത് സെക്രട്ടറി സന്തോഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലാലി ജോസ്, സിന്ധു ചിറ്റേരി, ജിബിൻ ജെയ്സൺ, മിനി സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.
ഹയർ സെക്കന്ററി പരീക്ഷയിൽ 1200 ൽ 1200 നേടിയ ഉന്നതവിജയം നേടിയ റോസ് ജെനിഫറിന് പുറമെ, 48 വിദ്യാർത്ഥികളെയും, യുകെയിലെ യൂണിവേഴ്സിറ്റി ലൈബ്രറിയിൽ പഠനത്തിനായി തിരഞ്ഞെടുക്കപ്പെട്ട ബുക്ക് എഴുതിയ മലയാളി യുവതി ലിഞ്ചു തോമസ്, അമേരിക്കയിലെ മേരിലാൻഡ് യൂണിവേഴ്സിറ്റിയിൽനിന്ന് വിദ്യാഭ്യാസത്തിൽ തത്വശാസ്ത്ര ഡോക്ടറേറ്റ് നേടിയ ഷാജി ജോസഫ് ആലുങ്കൽ, ദേശീയ യോഗ ചാമ്പ്യൻഷിപ്പിൽ വിജയം കരസ്ഥമാക്കിയ ആൽബിന മരിയ പ്രിൻസ് എന്നിവരെയും.
നാഷണൽ ക്വാളിറ്റി അഷ്വർഡ് സ്റ്റാൻഡേർഡ് യോഗ്യത നേടിയ മാവടി ആയുഷ് ആരോഗ്യ മന്ദിർ സബ് സെന്റർ ടീമംഗങ്ങൾ, ജില്ലാ പഞ്ചായത്തിന്റെ ക്ഷയരോഗ മുക്ത ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ഹൃസ്വ ചിത്രത്തിന്റെ പിന്നണി പ്രവർത്തകർക്കും മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട പാലിയേറ്റീവ് നഴ്സ് ശാലിനി വി.ടി ക്കും അവാർഡ് വിതരണം ചെയ്തു.
0 Comments