തൃശൂർ: പനിയെ തുടർന്ന് വീട്ടിൽ വെച്ച് ആവി പിടിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യം. തൃശൂർ വലക്കാവ് നെല്ലാനി കളപ്പുരക്കൽ വീട്ടിൽ മെയ്ജോയുടെ മകൻ എയ്ഞ്ചലോ (14) ആണ് മരിച്ചത്. കുട്ടനല്ലൂർ സെന്റ് ആഗസ്റ്റിൻ സ്കൂളിലെ വിദ്യാർഥിയാണ്.
വീട്ടിൽ വച്ച് പാത്രത്തിൽ വെള്ളം ചൂടാക്കി ആവി പിടിക്കുന്നതിനിടയിലാണ് വിദ്യാർഥിക്ക് പൊള്ളലേറ്റത്. ഉടൻ തന്നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
1 Comments
Avoid this,not interested
ReplyDelete