പനമരം: എയിംസ്‌വേ ഡവലപ്പ്മെന്റ് സൊസൈറ്റി പനമരം യൂണിറ്റും ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കാലിക്കറ്റും സംയുക്തമായി സൗജന്യ ബേസിക് ലൈഫ് സപ്പോർട്ട് പരിശീലന ക്ലാസ് സംഘടിപ്പിച്ചു. നീർവാരം പകൽവീടിൽ വെച്ച് നടന്ന പരിപാടി പനമരം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജീഷ എൻ എ ഉദ്ഘാടനം ചെയ്തു. ഒരു ജീവൻ രക്ഷിക്കാൻ ഡോക്ടർ ആകണമെന്നില്ല. ബി എൽ എസ് അറിഞ്ഞിരുന്നാൽ ആർക്കും ജീവൻ രക്ഷകരാകാം എന്നും എല്ലാവരും പരിശീലനം കൃത്യമായി പൂർത്തിയാക്കണമെന്നും അവർ ആവശ്യപ്പെട്ടു.ശ്വാസ തടസ്സം നേരിടുമ്പോഴും,ഹൃദയാഘാതം സംഭവിച്ച് കുഴഞ്ഞുവീഴുന്ന വ്യക്തിക്ക് ആംബുലൻസ് എത്തുന്നതിന് മുൻപ് നൽകേണ്ട സി പി ആർ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പരിശീലനം നൽകി. ബേബി മെമ്മോറിയൽ ട്രെയിനർ സ്നേഹ, കൃഷ്ണജ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. എയിംസ്‌വേ പനമരം യൂണിറ്റ് പ്രസിഡന്റ് ജിൻസി കെ എസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജാസ്മിൻ സ്വാഗതം പറഞ്ഞു. എയിംസ്‌വേ നാഷണൽ കമ്മിറ്റി പ്രസിഡണ്ട് സന്ദീപ് സെബാസ്റ്റ്യൻ, ജോണി കെ വി, വാർഡ് മെമ്പർ സെബാസ്റ്റ്യൻ പി ജി, ജോഷി ഇ എസ് എന്നിവർ സംസാരിച്ചു.

0 Comments