നാഷണൽ ടൂറിസം സമ്മിറ്റ് 2027 സെപ്റ്റംബറിൽ വയനാട്ടിൽ




കൽപ്പറ്റ: നാഷണൽ ടൂറിസം സമ്മിറ്റ് ( എൻ.ടി എസ് ) 2027 സെപ്റ്റംബർ 25 മുതൽ 28 വരെ വയനാട്ടിൽ വെച്ച് നടക്കുമെന്ന് ടൂർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ  ദേശീയ പ്രസിഡന്റ് അബ്ദുൽ നാസിർ എം.എം. കേരള ചാപ്റ്റർ ചീഫ് അഡ്വൈസർ കെ.എസ്.എ. ഷംസുദ്ദീൻ, സപ്ത റിസോർട്ട്സ്  ആൻ്റ്  സ്പാ  ജനറൽ മാനേജർ സി. രാമനുണ്ണി നായർ എന്നിവർ അറിയിച്ചു. ചടങ്ങിൽ ടൂർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കേരള ചാപ്റ്റർ പ്രസിഡന്റ് എം. അനീഷ് കുമാർ അധ്യക്ഷത വഹിച്ചു.

വയനാട് ടൂറിസം ഓർഗനൈസേഷൻ , വയനാട് ഡെസ്റ്റിനേഷൻ മേക്കേഴ്സ്, വയനാട് ഇക്കോ ടൂറിസം അസോസിയേഷൻ , , വയനാട് ചേംബർ ഓഫ് ടൂറിസം, പാൻ ഏഷ്യ ടൂറിസം കൗൺസിൽ, ഡിസ്ട്രിക്റ്റ്  ഗൈഡ്സ്  അസോസിയേഷൻ, ഓൾ കേരള ടൂർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ  എന്നീ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു. സുനിൽ കുമാർ, ജോയ് കൈനടി, പീറ്റർ കെ. ജോസ്, ഹൂമയൂൺ  ഖോരം, പ്രവീൺ വി. രാജ്, സായൂജ്, ലൈജു ജോസ്, മനു മത്തായി, അലി ബ്രാൻ, സുബൈർ ഇളകുളം, ദിലീപ് കുമാർ, അനീഷ് വരദൂർ എന്നിവർ ആശംസകൾ അറിയിച്ചു.

Post a Comment

0 Comments