ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയുടെ കൊലപാതകം ക്രൈം ബ്രാഞ്ച് അന്വേഷിക്കും




 ആലപ്പുഴ: ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയുടെ കൊലപാതകം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സാവരയിയുടെ വീട്ടിലെത്തിയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയ വിവരം കുടുംബത്തെ അറിയിച്ചത്. പ്രതിയെ വെറുതെ വിടില്ലെന്ന് മന്ത്രിയുടെ ഉറപ്പ് നൽകി. വെള്ളിയാഴ്ച വൈകീട്ടാണ് രമേശ് ചെന്നിത്തല കുടുംബത്തെ സന്ദർശിച്ചത്.

സഹപാഠി ലാപ്ടോപ് ഉപയോഗിച്ച് തലക്കടിച്ചാണ് ഹരിപ്പാട് സ്വദേശി സാവരിയയെ ഉസ്ബെകിസ്ഥാനിൽ വച്ച് കൊലപ്പെടുത്തിയത്. കേസിൽ മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ സദറുൽ അനം ഉസ്ബെക്കിസ്ഥാനിൽ അറസ്റ്റിലായിട്ടുണ്ട്. സാവരിയയും സദറുൽ അനവും സുഹൃത്തുക്കളാണ്. മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് സാവരിയ. പിതാവ് കുവൈത്തിലാണ് ജോലി ചെയ്യുന്നത്.

സാവരിയയും സുഹൃത്തായ സദറുൽ അനവും തമ്മില്‍ വഴക്കുണ്ടാകുകയും, തുടര്‍ന്ന് ലാപ് ടോപ് കൊണ്ട് പെണ്‍കുട്ടിയുടെ തലയ്ക്ക് അടിക്കുകയുമായിരുന്നു. അടിയേറ്റ സാവരിയയുടെ തലച്ചോറില്‍ രക്തസ്രാവം ഉണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം.

Post a Comment

0 Comments