കൊല്ലം: അയൽവാസികളുടെ ശല്യം ഒഴിവാക്കാനായി വീട്ടിൽ സിസിടിവി വച്ച പെൺകുട്ടിയെ ക്രൂരമായി മർദിച്ചു. കൊല്ലം പത്തനാപുരത്താണ് സംഭവം. അയൽവാസികളായ അച്ഛനും അമ്മയും മകനും ചേർന്നാണ് പെൺകുട്ടിയെ മർദിച്ചത്. സംഭവത്തിൽ സുനിൽകുമാർ അറസ്റ്റിലായിട്ടുണ്ട്. ഇയാളുടെ മകനായ മിഥുൻ ഒളിവിലാണ്. പെൺകുട്ടിയെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

0 Comments