തിരുവനന്തപുരം: പിഎസ്‌സി നിയമന തട്ടിപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. പരാതിക്കാരിൽ നിന്ന് പ്രാഥമികമായി വിവരം തേടി. വിശദമായ പരിശോധനക്ക് ശേഷമാണ് എതെല്ലാം പരാതികളിൽ കേസെടുക്കണമെന്ന് തീരുമാനിക്കുക. രേഖകൾ ആവശ്യപ്പെട്ട് പിഎസ്‌സിക്ക് കത്ത് നൽകും.
ആസൂത്രണബോർഡ്, കെഎഎസ് തുടങ്ങിയ തസ്തികകളിലെ നിയമനം സംബന്ധിച്ച പരാതികളാണ് ആദ്യം പരിശോധിക്കുന്നത്. തിങ്കളാഴ്ച രേഖകൾ ആവശ്യപ്പെട്ട് പിഎസ്‌സിക്ക് കത്ത് നൽകും. പിഎസ്‌സിയുടെ ബോർഡ് യോഗം തിങ്കളാഴ്ച ചേരുന്നുണ്ട്. ആ യോഗത്തിൽ രേഖകൾ പുറത്തുവിടുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകും.
അതേസമയം ആരോപണത്തിൽ പിഎസ്‌സി ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പുറത്തുനിന്നുള്ള അന്വേഷണം ആവശ്യമില്ലെന്ന നിലപാടിലാണ് പിഎസ്‌സി. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് തടയിടാൻ പിഎസ്‌സി കോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്. അതേസമയം വലിയ തട്ടിപ്പ് നടന്നതായി ആരോപണം ഉയർന്ന സാഹചര്യത്തിൽ കോടതിയിലും തിരിച്ചടിയുണ്ടാവുമോ എന്ന ആശങ്കയും പിഎസ്‌സിക്ക് ഉണ്ട്.

0 Comments