കേരളത്തില്‍ സ്വര്‍ണവിലയില്‍ വര്‍ധന; ആഗോളവിപണിയില്‍ കുറഞ്ഞു



കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 35 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില13,275 രൂപയായാണ് വര്‍ധിച്ചത്. പവന്റെ വിലയില്‍ 280 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 1,06,200 രൂപയായാണ് പവന്റെ വില വര്‍ധിച്ചത്. രാജ്യാന്തര വിപണിയില്‍ വില കുറയുമ്പോഴാണ് കേരളത്തില്‍ സ്വര്‍ണത്തിന് വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. ഈയാഴ്ചയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണം ഇന്ന് വ്യാപാരം തുടങ്ങിയത്. സ്‌പോട്ട് ഗോള്‍ഡ് നിരക്കില്‍ 0.2 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. വില ഔണ്‍സിന് 4,128.92 ഡോളറായി കുറഞ്ഞു. ഈ ആഴ്ചയില്‍ ഒരു ശതമാനത്തിന്റെ നഷ്ടമാണ് സ്വര്‍ണത്തിനുണ്ടായത്. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കില്‍ 0.2 ശതമാനത്തിന്റെ ഇടിവുണ്ടായി ഔണ്‍സിന് 4,128.92 ഡോളറായാണ് വില കുറഞ്ഞത്.

അതേസമയം, എണ്ണവിലയില്‍ നേട്ടം രേഖപ്പെടുത്തി. ബ്രെന്റ് ക്രൂഡോയില്‍ നിരക്കില്‍ 0.32 ശതമാനം നേട്ടമാണ് ഉണ്ടായത്. ബാരലിന് 76.32 ഡോളറായാണ് വില ഉയര്‍ന്നത്.

യുഎസ് ഉപയോഗിക്കുന്ന വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ വിലയും ഉയര്‍ന്നു. 0.42 ശതമാനം നേട്ടത്തോടെ 72.38 ഡോളറിലാണ് വ്യാപാരം. ഇന്ത്യന്‍ ഓഹരികള്‍ ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. ബോംബെ സൂചിക സെന്‍സെക്‌സില്‍ 600 പോയിന്റ് നേട്ടമുണ്ടായി.

Post a Comment

0 Comments