ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ചാർജർ ഭാഗങ്ങൾ, ബാറ്ററികൾ ഉൾപ്പെടെയുള്ളവയുടെ ഇറക്കുമതിക്ക് കേന്ദ്ര സർക്കാർ തീരുവ ഇളവ് പ്രഖ്യാപിച്ചു. ഡിസ്‌പ്ലെ പാനലുകൾ, വയർലെസ് ചാർജിങ് ഘടകങ്ങൾ, ലിഥിയം അയൺ സെൽ നിർമാണത്തിനുള്ള സാമഗ്രികൾ എന്നിവയ്ക്കാണ് പ്രധാനമായും ഇളവ് നൽകിയിട്ടുള്ളത്.
പശ്ചിമേഷ്യയിലെ സംഘർഷം മൂലം വിതരണ ശൃംഖലയിലെ തടസ്സവും ചെലവ് വർധനവും കണക്കിലെടുത്താണ് ഉത്പാദന ചെലവ് കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ഈ നീക്കം. 2029 മാർച്ച് 31വരെ ആനുകൂല്യം ലഭ്യമാകും.
തീരുവ ഇളവുകൾ ഇപ്രകാരം
ഡിസ്പ്ലേ അസംബ്ലി ഘടകങ്ങൾ
ഓട്ടോമോട്ടീവ്, മെഡിക്കൽ, വ്യാവസായിക ഉപകരണങ്ങളിൽ ആവശ്യമുള്ള ഡിസ്പ്ലേ അസംബ്ലികളുടെ നിർമാണത്തിനുള്ള ഭാഗങ്ങൾ ഇറക്കുമതി തീരുവയിൽനിന്ന് ഒഴിവാക്കി.
സെല്ലുകൾ
ഫ്‌ലെക്‌സിബിൾ പ്രിന്റഡ് സർക്യൂട്ട് അസംബ്ലികൾ
ബാക്ക്‌ലൈറ്റ് യൂണിറ്റുകൾ
ഫ്രെയിമുകൾ
അനിസോട്രോപിക് കണ്ടക്റ്റീവ് ഫിലിം (ACF)
വയർലെസ് ചാർജിങ് ഘടകങ്ങൾ
മൊബൈൽ ഫോണുകളിലെ വയർലെസ് ചാർജിങിനുള്ള 'ഇൻഡക്റ്റർ കോയിൽ മോഡ്യൂളുകൾ' നിർമിക്കാൻ ഉപയോഗിക്കുന്ന ആറ് ഘടകങ്ങൾക്ക് തീരുവ ഒഴിവാക്കി.
ലിഥിയം അയൺ സെൽ
ലിഥിയം-അയൺ സെല്ലുകളുടെ നിർമാണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ പട്ടിക വിപുലീകരിച്ചു. നേരത്തെ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കി 85 തരം യന്ത്രസാമഗ്രികൾക്ക് തീരുവ ഇളവ് അനുവദിച്ചു.
കോട്ടിംഗ് മെഷീനുകൾ
വൈൻഡിംഗ് മെഷീനുകൾ
വെൽഡിംഗ് സിസ്റ്റങ്ങൾ
ടെസ്റ്റിംഗ് ഉപകരണങ്ങൾ
ഫോർമേഷൻ മെഷീനുകൾ
ഡ്രൈയിംഗ് സിസ്റ്റങ്ങൾ
നേരത്തെ ഈ ഘടകഭാഗങ്ങൾക്ക് 7.5 ശതമാനം മുതൽ 15 ശതമാനംവരെ കസ്റ്റംസ് തീരുവ ബാധകമായിരുന്നു.
നേട്ടമാക്കാൻ ഈ മേഖലകൾ
ഓട്ടോമോട്ടീവ് & EV
ഇ.വികളുടെ ഉൾപ്പടെ
നിർമാണച്ചെലവ്
കുറയുന്നു.
മെഡിക്കൽ ഉപകരണങ്ങൾ
ആരോഗ്യ സംരക്ഷണ
ഉപകരണങ്ങളിലെ
ഡിസ്‌പ്ലേകളുടെയും
ബാറ്ററികളുടെയും
നിർമാണം എളുപ്പമാക്കുന്നു.
പ്രതിരോധ മേഖല
ഡ്രോണുകൾ, റോബോട്ടുകൾ,
മറ്റ് അത്യാധുനിക
പ്രതിരോധ ഉപകരണങ്ങൾ
എന്നിവയുടെ
നിർമാണത്തിന് സഹായകം.
കൺസ്യൂമർ ഇലക്ട്രോണിക്സ്
സ്മാർട്ട്ഫോണുകൾ,
വെയറബിൾ ഡിവൈസുകൾ,
മറ്റ് ഗാർഹിക
ഇലക്ട്രോണിക് ഉപകരണങ്ങൾ.
ഊർജ സംഭരണം
എനർജി സ്റ്റോറേജ്
സിസ്റ്റങ്ങളുടെയും
ബാറ്ററി നിർമാണത്തിന്റെയും കാര്യക്ഷമത
വർധിപ്പിക്കുന്നു.
%20(1).jpg)
0 Comments