കേളകം: മാനന്തവാടിയിൽ നിന്നും, അമ്പായത്തോട്ടിൽ നിന്നും കോട്ടയം , പാലാ എന്നിവിടങ്ങളിലേക്ക് കെഎസ്ആർടിസി നടത്തിവന്നിരുന്ന ദീർഘദൂര ബസ്സുകൾ നിർത്തലാക്കിയിട്ട് വർഷങ്ങൾ പിന്നിട്ടു. കൊറോണ കാലഘട്ടത്തിൽ നിർത്തിയ ബസുകൾ പിന്നീട് നിരവധി തവണ ജനപ്രതിനിധികളും, നാട്ടുകാരും വകുപ്പ് മന്ത്രിയോട് പോലും ആവശ്യപ്പെട്ടിട്ടും കെഎസ്ആർടിസി പുനരാരംഭിക്കാൻ നടപടി എടുത്തില്ല.
കൊട്ടിയൂർ അമ്പായത്തോട്ടിൽ നിന്നും വൈകിട്ട് 4.45 ന് ആരംഭിച്ച കേളകം ഇരിട്ടി തലശ്ശേരി കോഴിക്കോട് കൂടി പുലർച്ചെ പാലായിൽ എത്തിച്ചേരുന്ന ബസും, മാനന്തവാടിയിൽ നിന്ന് നിന്ന് രാത്രി 7 45 ആരംഭിച്ച 8:45 ന് കേളകം വഴി ഇരിട്ടി, തലശ്ശേരി കോഴിക്കോട് വഴി കോട്ടയത്ത് പുലർച്ചെ 7 ന് എത്തിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സുമാണ് നിർത്തലാക്കിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പുനരാരംഭിക്കാത്തത്. നിത്യേന 100 കണക്കിന് യാത്രക്കാരായിരുന്നു ഈ വാഹനത്തിൽ മധ്യതിരുവിതാംകൂറിലേക്ക് യാത്ര ചെയ്തിരുന്നത്. മാത്രമല്ല രാത്രി വൈകി ഇരിട്ടി, കോഴിക്കോട് ഭാഗത്തേക്ക് ഉണ്ടായിരുന്ന ബസ് ആയതിനാലും വ്യാപാരികൾക്കും, മറ്റ് ആവശ്യങ്ങൾക്ക് വൈകിപ്പോകുന്ന യാത്രക്കാർക്കും, വിദ്യാർത്ഥികൾക്കും മറ്റു ജോലിക്ക് പോകുന്ന ആളുകൾക്കും വളരെ ഉപകാരപ്രദമായിരുന്നു.
വളരെ ലാഭകരമായി ഓടിക്കൊണ്ടിരുന്ന റൂട്ടായിരുന്നു ഇത്. ഈ റൂട്ടുകൾ പുനർ ആരംഭിക്കാത്തത് സ്വകാര്യ മേഖലയ്ക്ക് വേണ്ടിയാണെന്നുള്ള ആക്ഷേപവും ശക്തമാണ്. ഇതേ റൂട്ടിൽ കൊട്ടിയൂരിൽ നിന്നും നാല് സ്വകാര്യ ബസ്സുകളാണ ഇപ്പോൾ സർവീസ് നടത്തുന്നത്. സാധാരണക്കാരന് താങ്ങാൻ കഴിയാത്ത ടിക്കറ്റ് നിരക്കുകൾ നൽകിയാണ് ഇപ്പോൾ യാത്ര ചെയ്യേണ്ടി വരുന്നത്. സീസൺ കാലഘട്ടത്തിൽ 1500 രൂപ വരെ സ്വകാര്യ ബസ്സുകൾ ഈടാക്കുന്നുണ്ട്. 450 ആയിരുന്നു കെഎസ്ആർടിസി ഈ റൂട്ടിൽ ഈടാക്കി കൊണ്ടിരുന്നത്. നിർത്തിയ ഈ റൂട്ടുകൾ അടിയന്തരമായി പുനരാരംഭിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

0 Comments