പേരാവൂർ:ചാരിറ്റി പ്രവർത്തനത്തിന്റെ മറവിലും വിവാഹ വാഗ്ദാനം നൽകിയും 26 പവൻ സ്വർണവും രണ്ടര ലക്ഷം രൂപയും തട്ടിയെടുത്ത മധ്യവയസ്ക്കനെ പേരാവൂർ പോലീസ് സംഘം പിടികൂടി. കണ്ണൂർ കടമ്പൂർ സ്വദേശി വാഴയിൽ ഫലീലിനെയാണ് പോലീസ് മട്ടന്നൂരിൽ വച്ച് അറസ്റ്റ് ചെയ്തത്.
പേരാവൂർ സ്വദേശിനിയുടെ പരാതിയിലാണ് നടപടി. പേരാവൂർ എസ് ഐ ടി കെ മിനിമോൾ, എസ് എച്ച് ഒ ഹസീം എന്നിവർ അന്വേഷണ സംഘത്തിന് നേതൃത്വം നൽകി.

0 Comments