കൊച്ചി: എൻഡിഎ സംസ്ഥാന കൺവീനറും എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി ഇന്ന് മുഖ്യമന്ത്രി വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയുടെ ആലുവ ദേശത്തുള്ള വീട്ടിലെക്കാണ് തുഷാർ വെള്ളാപ്പിള്ളി എത്തുന്നത്.
ഇതൊരു സൗഹൃദ കൂടിക്കാഴ്ച ആണെന്നും മുഖ്യമന്ത്രിയെ അനുമോദനം അറിയിക്കാനാണ് എത്തുന്നതെന്നുമാണ് തുഷാർ വെള്ളാപ്പള്ളി പറയുന്നത്. തെരഞ്ഞെടുപ്പിന് മുൻപ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വി.ഡി സതീശനെതിരെ അതിരൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.
അതേസമയം, ഇന്ന് മുഖ്യമന്ത്രി വി.ഡി സതീശന്റെ ജന്മദിനം കൂടിയായതിനാൽ ആശംസകൾ അറിയിക്കാനായി നിരവധി പാർട്ടി പ്രവർത്തകരും നിലവിൽ അദ്ദേഹത്തിന്റെ ആലുവയിലെ വസതിയിൽ എത്തിച്ചേരുന്നുണ്ട്.

0 Comments