'മലപ്പുറത്ത് ഉന്നത ഉദ്യോഗസ്ഥനും ലഹരി മാഫിയ ബന്ധം, കൂടുതൽ പൊലീസുകാർക്കെതിരെ നടപടിയുണ്ടായേക്കും'; ജില്ലാ പൊലീസ് മേധാവി

 



മലപ്പുറം: ജില്ലയിൽ പൊലീസുകാരും ലഹരി മാഫിയ സംഘങ്ങളും തമ്മിൽ അടുത്ത ബന്ധം പുലർത്തുന്നതായി കണ്ടെത്തിയാതായി ജില്ലാ പൊലീസ് മേധാവി ചൈത്ര തേരേസാ ജോൺ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു.

കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പൊലീസുകാർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

മലപ്പുറം ജില്ലയിൽ കൂടുതൽ പൊലീസുകാർ ലഹരി മാഫിയ സംഘങ്ങളുമായി ബന്ധം പുലർത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ചൈത്ര തെരേസ ജോൺ പറഞ്ഞു.

കരിപ്പൂർ വിമാനത്താവള പരിസരത്തുനിന്നും വൻതോതിൽ എംഡിഎംഎ പിടികൂടിയ കേസിലെ ഒന്നാം പ്രതിയുമായി സസ്പെൻഷനിലായ പൊലീസുകാർ നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി. പ്രതികൾക്ക് എളുപ്പത്തിൽ ജാമ്യം ലഭിക്കുന്നതിനായി കേസിന്റെ വ്യാപ്തി കുറച്ചുകാണിക്കാൻ ഇവർ ഇടപെട്ടതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്

Post a Comment

0 Comments