വള്ളിക്കടവ് :എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ മാലോത്ത് കസബ സ്കൂളിലെ വിദ്യാർത്ഥികളെ കെ എസ് യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുമോദിച്ചു.വിദ്യാർത്ഥികളായ അഭിഷായ് ജോൺ ഫിലിപ്പ്, അലൈൻ മാത്യു എന്നിവർക്കാണ് മൊമെന്റോ നൽകി അനുമോദിച്ചത്.വള്ളിക്കടവിൽ നടന്ന അനുമോദന യോഗത്തിൽ മുൻ ബളാൽ പഞ്ചായത്ത് അംഗം പി സി രഘു നാഥൻ അധ്യക്ഷനായി. കെ എസ് സ് പി എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി കെ എവുജിൻ യോഗം ഉത്ഘാടനം ചെയ്തു. കെ എസ് യു വിന്റെ 69 ത് സ്ഥാപക ദിനത്തോട് അനുബന്ധിച്ചാണ് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കെ എസ് യു പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുമോദിച്ചത്.ഷിബിൻ, അമൽ അഗസ്റ്റിൻ, ജോസഫ് പന്തലാടി,ജൊമി തയ്യിൽ, വിനീത് സി കെ തുടങ്ങിയവർ സംസാരിച്ചു.വിൻസെന്റ് കുന്നോല സ്വാഗതവും , ജാസ്മിൻ പ്രിൻസ് നന്ദിയും പറഞ്ഞു.

0 Comments