ന്യൂഡൽഹി: ഡൽഹിയിൽ തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടന്ന പശുവിന്റെ ആക്രമണത്തിൽ ബിജെപി കൗൺസിലർക്ക് ഗുരുതരമായി പരിക്കേറ്റു. കിഴക്കൻ ഡൽഹിയിലെ മാണ്ഡവലി വാർഡിൽ നിന്നുള്ള മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി) കൗൺസിലർ ശശി ചാന്ദ്നയ്ക്കാണ് പരിക്കേറ്റത്.
ഇവരെ കിഴക്കൻ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജൂൺ 24 ബുധനാഴ്ച രാവിലെ പത്ത് മണിയോടെ മാണ്ഡവലിയിലെ ഒരു ക്ഷേത്രത്തിൽ നിന്ന് പ്രാർത്ഥന കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് സംഭവം നടന്നതെന്ന് ശശി ചാന്ദ്ന പറഞ്ഞു.
"റോഡിലൂടെ നടന്നു വരികയായിരുന്ന എന്റെ നേർക്ക് പശു മുന്നിൽ നിന്ന് പാഞ്ഞടുക്കുകയായിരുന്നു. എന്നെ കൊമ്പിൽ കോരി വായുവിലേക്ക് എറിഞ്ഞു. റോഡിലേക്ക് തലയിടിച്ചാണ് വീണത്. ശരീരത്തിൽ മറ്റ് പലയിടങ്ങളിലും പരിക്കുകളുണ്ട്," ശശി ചാന്ദ്ന വ്യക്തമാക്കി.
ഡൽഹിയിലെ തെരുവ് മൃഗങ്ങളുടെ ശല്യത്തിനെതിരെ വലിയ രീതിയിലുള്ള ജനരോഷം ഉയരുന്നതിനിടയിലാണ് ഒരു ജനപ്രതിനിധിക്ക് തന്നെ ആക്രമണമേറ്റത്

0 Comments