ജല സാക്ഷരത ക്യാമ്പയിൻ; അയ്യങ്കുന്ന് പഞ്ചായത്തിൽ സംഘാടക സമിതി രൂപീകരിച്ചു




ഇരിട്ടി: തെളിനീരൊഴുകട്ടെ നല്ല നാളേക്കായ് എന്ന സന്ദേശം നൽകിക്കൊണ്ട് നീരാളം എന്ന പേരിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ജല സംരക്ഷണത്തിന്ജല സാക്ഷരതാ ക്യാമ്പയിൻ്റെ ഭാഗമായി അയ്യങ്കുന്ന് പഞ്ചായത്തിൽ സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.. വി.സരള ഉദ്ഘാടനം ചെയ്തു.

ഭൂഗർഭ ജല വിതാനം ഉയർത്താനും ജല സാക്ഷരതയും ജല സുരക്ഷയും ഉറപ്പു വരുത്താനും ജലമലിനീകരണം തടയാനും ലക്ഷ്യമിട്ടുള്ള ക്യാമ്പയിൻ പ്രവർത്തനമാണ്

ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്നത്.  പഞ്ചായത്ത് പരിധിയിലെ തോടുകളും പുഴകളും , ജലസ്രോതസ്സുകളും മാലിന്യ രഹിതമാക്കൽ, ഭൂജല സുസ്ഥിരത കൈവരിക്കൽ, പ്രകൃതിദത്ത കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തൽ ,ജല സാക്ഷരതാ വ്യാപനം, വൃക്ഷവല്കരണം, സമ്പൂർണ മാലിന്യ മുക്ത പഞ്ചായത്ത് എന്നീ ലക്ഷ്യങ്ങളാണ് ക്യാമ്പയിനിൽ ഉള്ളത്.

 പഞ്ചായത്ത് പ്രസിഡണ്ട് മിനി വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷൻ ബ്ലോക്ക് കോർഡിനേറ്റർ ജയപ്രകാശ് പന്തക്ക പദ്ധതി വിശദീകരിച്ചു .ബ്ലോക്ക് പഞ്ചായത്ത് ,സ്ഥിരം സമിതി ചെയർ പേഴ്സൺമാരായ സി.ഷൈമ , മനീഷ. പി ഡി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ

മേഴ്‌സി മരിയ ടീച്ചർ, ജോസ്കുഞ്ഞ് തടത്തിൽ, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർമാരായ മനോജ്‌ എം കണ്ടത്തിൽ, ജയിൻസ് മാത്യു ,പഞ്ചായത്ത് സെക്രട്ടറി അശ്വിൻ, എന്നിവർ സംസാരിച്ചു,

Post a Comment

0 Comments