ഒറ്റ കമന്‍റിൽ മാസ് കാണിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, തൂക്കിയടിച്ചെന്ന് മറുപടികൾ; പെരുമ്പാവൂരിൽ ആഞ്ഞടിച്ച് ഓപ്പറേഷൻ തൂഫാൻ

 



തിരുവനന്തപുരം: കേരളത്തെ ​മയക്കുമരുന്ന് മുക്ത സംസ്ഥാനമാക്കി മാറ്റുക എന്ന വലിയ ദൗത്യത്തോടെ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ പെരുമ്പാവൂരിൽ ആഞ്ഞടിച്ചു. അതിഥി തൊഴിലാളികൾ കൂടുതലായിട്ടുള്ള മേഖലയിൽ മിന്നൽ വേഗത്തിലായിരുന്നു പൊലീസിന്‍റെ നടപടി. പൊലീസ് നടത്തിയ പരിശോധനകളുടെ വീ‍ഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മുക്കും മൂലയും അരിച്ചുപെറുക്കുന്നതും ലഹരി പദാര്‍ത്ഥങ്ങൾ കൈവശം വച്ചതിന് ആളുകളെ അറസ്റ്റ് ചെയ്യുന്നതും വീ‍ഡിയോയിലുണ്ട്. ഈ വീഡിയോയക്ക് താഴെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കുറിച്ച കമന്‍റും ഇപ്പോൾ വൈറലാണ്. പെരുമ്പാവൂർ തൂഫാനടിച്ചോ? എന്നാണ് ആഭ്യന്തര മന്ത്രി കുറിച്ചത്. മന്ത്രിയുടെ പുതിയ പദ്ധതിക്ക് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അതേസമയം, ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 270 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 296 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ നിന്നായി ആകെ എംഡിഎംഎ (0.3565 കിലോ ഗ്രാം), കഞ്ചാവ് (10.893 കിലോ ഗ്രാം), കഞ്ചാവ് ബീഡി (157 എണ്ണം) എന്നിവ പിടിച്ചെടുത്തു


Post a Comment

0 Comments