അടക്കാത്തോട് :.മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി അടക്കാത്തോട് സെന്റ് ജോസഫ് സ് ഹൈസ്കൂളിൽ ബിയോണ്ട് ദ ബസ് - സാമൂഹ്യ സംഗീത നാടക നൃത്തശില്പം കേളകം ബസ്റ്റാൻഡിൽ അവതരിപ്പിച്ചു.
സ്കൂൾ മാനേജർ ഫാ. സെബിൻ ഐക്കരത്താഴത്ത് അധ്യക്ഷത വഹിച്ചു. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിസി ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു .പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പൊരുമത്തറ,കേളകം പോലീസ് സബ് ഇൻസ്പെക്ടർ ഗംഗാധരൻ , എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ സി എ ജയിംസ് ,പഞ്ചായത്ത് മെമ്പർ ബിനു എടാൻ ,ഹെഡ്മാസ്റ്റർ ജോസ് സ്റ്റീഫൻ ,പിടിഎ പ്രസിഡന്റ് മാത്യു കാരക്കാട്ട് ,എം പി ടി എ പ്രസിഡന്റ് മേരിക്കുട്ടി ജോൺസൺ , ലഹരി വിരുദ്ധ കൺവീനർ സോളി ജോസഫ്,എന്നിവർ പ്രസംഗിച്ചു .
ജോസ് ജോസഫ് ,ജോഷി ജോസഫ് ,ജസീന്ത കെ വി , ഷിൻസി തോമസ് ,നീതു വർഗീസ്, സുജ മോൾ പിഡി, മഞ്ജുള എ,സിനി സെബാസ്റ്റ്യൻ , അനിറ്റ് ,സിബി, ബിജു ,മാത്യു എന്നിവർ നേതൃത്വം നൽകി. എൻ എം എം എസ് സ്കോളർഷിപ്പ് ലഭിച്ച വിനായക് പി സജീവനെ മെമന്റോ നൽകി പഞ്ചായത്ത് പ്രസിഡണ്ട് ആദരിച്ചു. വിവിധ വ്യാപാര സംഘടനകൾ ലഹരി വിരുദ്ധ പരിപാടികളോട് സഹകരിച്ചു.

0 Comments